കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വാര്‍ഷിക സമ്മേളനവും അവാര്‍ഡ് ദാനവും

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 44-ാം വാര്‍ഷിക സമ്മേളനവും അവാര്‍ഡ് ദാനവും ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 44-ാം വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍, നിയോജക മണ്ഡലം ചെയര്‍പേഴ്സണ്‍ സുനിത ഹരിദാസ്, വൈസ് പ്രസിഡന്റ് ടി.വി. ആന്റോ, വനിതാ വിംഗ് പ്രസിഡന്റ് ബേബി ജോസ്, ജോയിന്റ് സെക്രട്ടറി ഷൈജോ എന്നിവര്‍ സംസാരിച്ചു. 40 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വ്യാപാരികളെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന് അനുമോദിച്ചു.