മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിജയോത്സവം സംഘടിപ്പിച്ചു

മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിജയോത്സവം തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു.
മാപ്രാണം: മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിജയോത്സവം ഉദ്ഘാടനം തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ് നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോണി മേനാച്ചേരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, പ്രിന്‍സിപ്പല്‍ പി.എ. ബാബു എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.