നന്മ നിറഞ്ഞ ലോകത്തേക്ക് സ്വപ്നം കാണുവാനുള്ള കുട്ടികളുടെ വഴികാട്ടിയാണ് ദീപിക- മാര്‍ പോളി കണ്ണൂക്കാടന്‍

ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ രൂപത തല ഉദ്ഘാടനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ ദീപിക ദിനപത്രം വിദ്യാര്‍ഥി പ്രതിനിധി ക്രിസ്റ്റ ഡിയോണ്‍ ന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ രൂപത തല ഉദ്ഘാടനം
ഇരിങ്ങാലക്കുട: നന്മ നിറഞ്ഞ ലോകത്തേക്ക് കുട്ടികളെ സ്വപ്നം കാണുവാനുള്ള വഴികാട്ടിയാണ് ദീപിക ദിനപത്രമെന്ന് മാര്‍ പോളി കണ്ണുക്കാടന്‍ പറഞ്ഞു. ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ രൂപത തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്പ്. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥി പ്രതിനിധി ക്രിസ്റ്റ ഡിയോണ്‍ ന് ദീപിക ദിനപത്രത്തിന്റെ കോപ്പി കൈമാറികൊണ്ടാണ് ബിഷപ്പ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രത്യാശ നല്കുന്ന പത്രമാണ് ദീപിക. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ തലങ്ങള്‍ നിക്ഷ്പക്ഷമായി വിലയിരുത്തി വാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന പത്രമുത്തശിയാണ് ദീപിക. മൂല്യങ്ങളില്‍ അധിഷ്ഠിതമായി ഭാവി ജീവിതം പ്രശോഭിതമാകുവാന് വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ സഹായകരമാകണമെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു.
കത്തീഡ്രല്‍ വികാരിയും സ്കൂള്‍ മാനേജറുമായ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദീപിക എഡിറ്റിംഗ് കോ- ഓര്‍ഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി ആമുഖ പ്രസംഗം നടത്തി. പിടിഎ പ്രസിഡന്റ് അജോ ജോണ്‍, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത പ്രസിഡന്റ് ജോസഫ് വാസപുരത്തുക്കാരന്, കത്തീഡ്രല്‍ ട്രസ്റ്റി തിമോസ് പാറേക്കാടന്‍, പ്രധാനാധ്യാപിക റീജ ജോസ്, സ്റ്റാഫ് പ്രതിനിധി സ്മിത തോമസ് എന്നിവര്‍ പ്രസംഗിച്ചു.