ജെസിഐ ഇന്റര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം

ജെസിഐ ഇരിങ്ങാലക്കുടയുടെ ഇന്റര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് പ്രോഗ്രാം ഡയറക്ടര്‍ ജോജോ മാടവനക്ക് ഫുട്ബോള്‍ നല്കി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ ഇന്റര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് പ്രോഗ്രാം ഡയറക്ടര്‍ ജോജോ മാടവനക്ക് ഫുട്ബോള്‍ നല്കി ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍, മുന്‍ പ്രസിഡന്റുമാരായ ലിയോ പോള്‍, ഡയസ് കാരാത്രക്കാരന്‍, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡയസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.