കൂടല്‍മാണിക്യം ക്ഷേത്രം കുട്ടന്‍കുളം നവീകരണം; നാലുകോടിയുടെ ടെണ്ടറിന് ഭരണാനുമതി
കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയിലുള്ള കുട്ടന്‍കുളം കാടുകയറി പൂപ്പല്‍ നിറഞ്ഞ നിലയില്‍.
നാലുകോടിയുടെ ടെണ്ടറിന് ഭരണാനുമതി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കിഴക്കേനടയിലുള്ള ചരിത്രപ്രസിദ്ധമായ കുട്ടന്‍കുളം നവീകരണത്തിനുള്ള ഉയര്‍ന്ന ടെണ്ടര്‍ നിരക്കിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം സമര്‍പ്പിച്ച 4.04,60,373 രൂപയുടെ ടെണ്ടറിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഉടന്‍തന്നെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. നവീകരണത്തിനായി ലഭിച്ച ടെണ്ടറില്‍ പൊതുമരാമത്തുവകുപ്പ് നിശ്ചയിച്ച നിരക്കിനേക്കാളും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് അനുമതി തേടി പൊതുമരാമത്തുവകുപ്പ് ബില്‍ഡിംഗ്സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ക്ക് ടെണ്ടര്‍ സമര്‍പ്പിച്ചത്.
നവീകരണത്തിനു മുന്നോടിയായി കുളത്തിനു ചുറ്റുമുള്ള ഭാഗത്തും കുളത്തിലും മണ്ണുപരിശോധന പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന് ചീഫ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കിയിരുന്നു. പണികള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് വീണ്ടും ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി പൊതുമരാമത്തുവകുപ്പ് നിശ്ചയിച്ചിരുന്നതിനേക്കാളും ഉയര്‍ന്ന നിരക്കില്‍ ടെണ്ടര്‍ സമര്‍പ്പിക്കുകയായിരുന്നു.
കുട്ടന്‍കുളത്തിന്റെ ഇടിഞ്ഞുവീണ തെക്കേ മതിലടക്കം നാലരികിലും മതില്‍കെട്ടി കുളം വൃത്തിയാക്കി നവീകരിക്കാനാണ് പദ്ധതി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച നാലുകോടി രൂപയാണ് പൊതുമരാമത്തുവകുപ്പിന് അനുവദിച്ചിരിക്കുന്നത്. ഉയര്‍ന്ന ടെണ്ടര്‍ അംഗീകരിച്ചതോടെ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിതന്നെ നവീകരണം നടത്തും. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും കുട്ടംകുളത്തിന്റെയും ചരിത്രപ്രധാന്യവും സാംസ്കാരിക പശ്ചാത്തലവും പാരിസ്ഥിതിക സവിശേഷതകളും കണക്കിലെടുത്താണ് നവീകരണം നടത്തുകയെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. പൊതുമരാമത്തുവകുപ്പ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ വിദഗ്ധരാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക.

തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
ഭാര്യാ പിതാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സ്റ്റേഷന് റൗഡികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
സെന്റ് ജോസഫ്സ് കോളജ് യൂണിയന് ദിനാഘോഷവും ഫൈന്‍ ആര്‍ട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭ 12-ാം വാര്‍ഡ് ഗാന്ധിഗ്രാം നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമ പാറയില്‍ മൂന്നാംഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി
ദിന്നശേഷി ദിനാചരണം ഫ്ലാഷ് മോബ് നടത്തി
തെരഞ്ഞെടുപ്പ്; സ്ട്രോംഗ് റൂമിലും പരിസരങ്ങളിലും പരിശോധന