ബിവിഎംഎച്ച്എസ് കല്ലേറ്റുംകരയില്‍ റിക്രിയേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
കല്ലേറ്റുംങ്കര ബിവിഎം ഹൈസ്കൂളില്‍ റിക്രിയേഷന്‍ സെന്റര്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ ടി.സി. യോഹന്നാന് ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംങ്കര: കല്ലേറ്റുംങ്കര ബിവിഎം ഹൈസ്കൂളില്‍ റിക്രിയേഷന്‍ സെന്റര്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ ടി.സി. യോഹന്നാന് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ പൂര്‍വവിദ്യാര്‍ഥിയും മുന്‍ മാനേജരുമായ വര്‍ഗീസ് പന്തല്ലൂക്കാരന്‍ സ്പോണ്സര് ചെയ്ത് നിര്‍മ്മിച്ച റിക്രിയേഷന്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം ഒളിമ്പ്യന്‍ ടി.സി. യോഹന്നാനെ പരിചയപ്പെടുത്തി. സ്കൂള്‍ മാനേജര്‍ ടി.പി. ആന്റോ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ വികസനസമിത ഫണ്ട് സമാഹരണത്തിനായി തയ്യാറാക്കിയ സമ്മാന കൂപ്പണ്‍ പ്രകാശനം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നിര്‍വഹിച്ച് വികസന സമിതി കണ്‍വീനറും പഞ്ചായത്ത് അംഗമായ ഓമന ജോര്‍ജിന് കൈമാറി. പ്രധാനാധ്യാപകന് അബ്ദുല്‍ ഹമീദ്, ദി കാത്ത് ലിക് എജ്യൂക്കേഷന്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ആന്റോ കെ. ദേവസി, റിട്ടയേര്‍ഡ് അധ്യാപകനും മുന്‍ മാനേജിംഗ് ഡയറക്ടറുമായ കെ.എ. ചാക്കുണ്ണി, പിടിഎ പ്രസിഡന്റ് ടി.എച്ച്. സുധീര്‍ എന്നിവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല
ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി