ആധിപത്യം നിലനിര്‍ത്താനും പിടിച്ചെടുക്കുവാനുള്ള പോരാട്ടത്തില്‍ കാറളത്തെ മുന്നണികള്‍ ആര്‍ക്കൊപ്പം ?
ഒറ്റനോട്ടത്തില്‍
കാര്‍ഷിക സമൃദ്ധിയുടെ നാടാണ് കാറളം. പച്ചവിരിച്ച നെല്‍പ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും ചിറകളും കുളങ്ങളും നിറഞ്ഞ കാറളം പഞ്ചായത്ത് 1977 വരെ കാട്ടൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1939 ല്‍ കിഴുത്താണിയിലെ മലയാള സ്കൂള്‍ ഹാളില്‍ നടന്ന കിഴുത്താണി സാഹിത്യസമ്മേളനം ഏറെ പ്രസിദ്ധമായിരുന്നു. ഇടതുമുന്നണിയാണ് ഏറെ കാലം പഞ്ചായത്തില്‍ ഭരണത്തിലുണ്ടായിരുന്നത്.
വാര്‍ഡുകള്‍ 15
പുനര്‍നിര്‍ണയത്തില്‍ വാര്‍ഡുകള്‍ 16
എല്‍ഡിഎഫ് 12 (സിപിഎം എട്ട്, സിപിഐ നാല്)
ബിജെപി രണ്ട്
കോണ്‍ഗ്രസ് ഒന്ന്
സുസ്ഥിര വികസനങ്ങളുടെ സുവര്‍ണകാലം ബിന്ദു പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ്, (സിപിഐ).

ആര്‍ദ്രകേരള പുരസ്കാരം.
100% പദ്ധതി വിഹിതം ചെലവഴിച്ചു.
ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആധുനിക ലാബ് സൗകര്യം, രണ്ട് സബ് സെന്ററിന് പുതിയ കെട്ടിടം, ഒരു സബ് സെന്റര്‍ നവീകരണം.
ആറ് പുതിയ സ്മാര്‍ട്ട് അങ്കണവാടികള്‍
വയോജന പാര്‍ക്ക്, ഓപ്പണ്‍ ജിമ്മുകള്‍.
വനിതകള്‍ക്ക് ഓപ്പണ്‍ ജിമ്മുകള്‍, ഫിറ്റ്നസ് സെന്റര്‍.
ആറ് കുടിവെള്ള പദ്ധതി.
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍.
വെറ്റിനറിക്ക് പുതിയ കെട്ടിടം.
നീന്തല്‍ പരിശീലനത്തിനായി കുളം നവീകരണം, പൊതുകുളങ്ങള്‍ സൈഡ് കെട്ടി സംരക്ഷണം.
വനിത സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഇരുചക്ര വാഹനം.
എങ്ങുമെത്താത്ത പദ്ധതികള്‍ ലൈജു ആന്റണി (കോണ്‍ഗ്രസ്)

72 കുടുംബങ്ങള്‍ക്കായുള്ള വെള്ളാനിയിലെ ലൈഫ് ഫഌറ്റ് പദ്ധതി യാഥാര്‍ഥ്യമായില്ല.
വെള്ളക്കെട്ടിന് ശ്വാശ്വത പരിഹാരം കാണുവാന്‍ സാധിച്ചിട്ടില്ല.
കരുവന്നൂര്‍ പുഴയില്‍ നിന്ന് പാടശേഖരങ്ങളിലേയ്ക്കു വെള്ളം കയറുന്നത് ക്രമീകരിക്കാനുള്ള സംവിധാനം വേണം.
തെളിയാത്ത വഴി വിളക്കുകള്‍. വാര്‍ഡുകളില്‍ തെരുവ് വിളക്കുകളുടെ പരിപാലനം സമ്പൂര്‍ണ പരാജയം.
ഗ്രാമീണ പഞ്ചായത്ത് റോഡുകളുടെ ഇരുവശവും പുല്ല് പിടിച്ച് ഇഴജന്തുക്കളുടെ ശല്യം പെരുകി.
തെക്കേ കാവപ്പുര കൂനമ്മാവ് കുളം അടക്കം കുളങ്ങളുടെയും ജലാശയങ്ങളുടെയും പരിപാലനം സമ്പൂര്‍ണ പരാജയം.
എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ കിഴുത്താണി കാറളം ജംഗ്ഷനുകളുടെ നവീകരണം ഒന്നും നടന്നില്ല.
ദീര്‍ഘവീക്ഷണമില്ലാത്ത ഭരണ നേതൃത്വം ടി.ആര്. അജയന് (ബിജെപി)

തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്കുന്ന കാഴ്ചവാടുള്ള പദ്ധതികളൊന്നു ഉണ്ടായില്ല.
ജലഗതാഗത ടൂറിസത്തിന് അനുയോജ്യമായിരുന്നിട്ടും അതിനുള്ള പദ്ധതികള്‍ കൊണ്ടുവന്നില്ല.
മഴ പെയ്താല്‍ വെള്ളക്കെട്ടും വേനല്‍ക്കാലമായാല്‍ കുടിവെള്ള ക്ഷാമവും.
തോടുകളും കനാലുകളും യഥാസമയം വൃത്തിയാക്കുന്നില്ല.
72 കുടുംബങ്ങള്‍ക്കായുള്ള ഫഌറ്റ് സമുച്ചയം യാഥാര്‍ഥ്യമായില്ല.
പഞ്ചായത്തിന്റെ ഫണ്ട് ചെലവഴിച്ച് ഒരു എല്‍ഇഡി ബള്‍ബ് യൂണിറ്റ് ആരംഭിച്ചെങ്കിലും പ്രവര്‍ത്തിച്ചത് നാല് മാസം. ഇപ്പോഴത് അടച്ചുപൂട്ടി കിടക്കുകയാണ്.

പുതുമുഖങ്ങളേയും യുവനിരയേയും അണിനിരത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക
ഇരിങ്ങാലക്കുട നഗരസഭ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു
വേളൂക്കരയുടെ കര ആരു കടക്കും ?
ഇരിങ്ങാലക്കുട ആര്‍ക്ക് കുട പിടിക്കും ?
കര്‍ഷക ജനതയുടെ വോട്ടില്‍ കണ്ണുംനട്ട്, വയലുകള്‍ പാടുന്ന ഉണര്‍ത്തുപാട്ട് മുരിയാടില്‍ ആര്‍ക്ക് അനുകൂലമാകും
കാട്ടൂരില്‍ കരുത്തു തെളിയിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍