ഇരിങ്ങാലക്കുട ആര്‍ക്ക് കുട പിടിക്കും ?
വനിതാ ഭരണത്തില്‍ 15 വര്‍ഷം, അടുത്തതാര്
അനുഷ്ഠാനകലകളുടെയും പാരമ്പര്യ കലകളുടെയും പൈതൃകഭൂമിയായ ഇരിങ്ങാലക്കുട സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കായ മുകുന്ദപുരത്തിന്റെ ആസ്ഥാനവും പഴക്കംചെന്ന നഗരസഭകളില്‍ ഒന്നുമാണ്. 89 വര്‍ഷം പഴക്കമുള്ള നഗരസഭയില്‍ സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ രംഗങ്ങളില്‍ വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. 1936 ഫെബ്രുവരി എട്ടിന് കൊച്ചി ദിവാനായിരുന്ന ആര്.കെ. ഷണ്മുഖന് ചെട്ടിയാരാണ് ഇരിങ്ങാലക്കുട നഗരസഭയുടെ പ്രഖ്യാപനം നടത്തിയത്.
2010 നവംബര്‍ എട്ടിന് സമീപ പഞ്ചായത്തായ പൊറത്തിശേരി പഞ്ചായത്ത് നഗരസഭയോട് ചേര്‍ത്തതോടെ വിസ്തൃതിയിലും ജനസംഖ്യയിലും ഗണ്യമായ വര്‍ധനയുണ്ടായി. 25 വര്‍ഷമായി നഗരസഭ ഭരിക്കുന്നത് യുഡിഎഫ് ആണ്. 2015 ല്‍ ഇടതുപക്ഷവും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും 2020 ല്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. 2010 ല്‍ രണ്ടു സീറ്റും 2015 ല്‍ മൂന്നു സീറ്റും 2020 ല്‍ എട്ടു സീറ്റും നേടി നഗരസഭയില്‍ ബിജെപി സജീവ സാന്നിധ്യമായി മാറുകയായിരുന്നു.
കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും നഗരം പിടിക്കാന്‍ മൂന്നു മുന്നണികളും അരയും തലയും മുറുക്കി രംഗത്തിറങ്ങി കഴിഞ്ഞു. പുരാതന ക്ഷേത്രമായ കൂടല്‍മാണിക്യം ക്ഷേത്രവും ഇരിങ്ങാലക്കുട രൂപതയുടെ ആസ്ഥാനവും നളചരിതം ആട്ടകഥയുടെ രചയിതാവ് ഉണ്ണായിവാര്യരുടെ ജന്മസ്ഥവും ഇരിങ്ങാലക്കുടയിലാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ഗവ. ബോയ്സ് സ്കൂളിലെ ബെഞ്ചേറു സമരവും അയിത്തത്തിനും അനാചാരത്തിനും എതിരെ വഴിനടക്കാനുള്ള കുട്ടംകുളം സമരവും ഈ മണ്ണിലാണ് നടന്നത്.
വാര്‍ഡുകളുടെ എണ്ണം 41
യുഡിഎഫ് 17 (കോണ്‍ഗ്രസ് 15, കേരള കോണ്‍ഗ്രസ് 2)
എല്‍ഡിഎഫ് 16 (സിപിഎം11, സിപിഐ 5 )
ബിജെപി 8
പുനര്‍ നിര്‍ണയത്തിനു ശേഷം43
വികസന മുന്നേറ്റത്തിന്റെ നാളുകള്‍ മേരിക്കുട്ടി ജോയ്, ചെയര്‍പേഴ്സണ്‍ (കോണ്‍ഗ്രസ്)

1 പിഎച്ച്സി സബ് സെന്റര്‍, മൂര്‍ക്കനാട്
2 ഷീ ലോഡ്ജ്, ചാത്തന്മാസ്റ്റര് ഹാള്‍ പൂര്‍ത്തീകരണം, ടൗണ്‍ ഹാള്‍ കെട്ടിട നവീകരണം
3 വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ് പൂര്‍ത്തീകരണം
4 പൊറത്തിശേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതിയ ലബോറട്ടറി
5 വാര്‍ഡ് 2, 3, 5, 15, 21, 22, 27, 37 എന്നിവിടങ്ങളില്‍ പുതിയ അങ്കണവാടി കെട്ടിടങ്ങള്‍
6 മൂര്‍ക്കനാട് പൈക്കാടം ലിഫ്റ്റ് ഇറിഗേഷനുകള്‍
7 മാര്ക്കറ്റ്കിണര് ശുചിയാക്കി വാട്ടര്‍ ടാങ്ക് നിര്‍മിച്ച് കുടിവെള്ളം എത്തിക്കല്‍
8 തളിയക്കോണം കുടിവെള്ള പദ്ധതി
9 ജനറല്‍ ആശുപത്രി മോര്‍ച്ചറി ബ്ലോക്ക് വിപുലീകരണം
10 പിഎംഎവൈ പദ്ധതി പ്രകാരം 780 വീടുകള്‍ പൂര്‍ത്തിയാക്കി. 143 വീടുകളുടെ പണി നടന്നുവരുന്നു.
11 സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പാര്‍ക്കില്‍ ഒരു ഓപ്പണ്‍ ജിം നിര്‍മാണം ആരംഭിച്ചു.
ഒരു വികസനവുമില്ല, പൊട്ടിപൊളിഞ്ഞ റോഡുകളും പൂര്‍ത്തീകരിക്കപ്പെടാത്ത പദ്ധതികളും അഡ്വ. കെ.ആര്. വിജയ (പ്രതിപക്ഷം, സിപിഎം)

1 കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭയ്ക്ക് സ്വന്തമായി കുടിവെള്ള പദ്ധതി ആവിഷ്കരിക്കുന്നതില്‍ പരാജയം.
2 സഞ്ചാര യോഗ്യമല്ലാത്ത റോഡുകള്‍
3 സ്വന്തമായി ക്രിമിറ്റോറിയവും അറവുശാലയും ഇല്ലാത്ത നഗരസഭ.
4 പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിന്നില്‍.
5 കരുവന്നൂരിലെ ഇന്ദിര പ്രിയദര്‍ശിനി ഹാള്‍ ചോര്‍ന്ന് ഒലിച്ച ഉപയോഗശൂന്യമായ നിലയില്‍.
6 മാര്‍ക്കറ്റില്‍ ഇന്നും പഴയ കെട്ടിടങ്ങള്‍ മാത്രം.
7 മാലിന്യ സംസ്കരണ പ്ലാന്റ് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചില്ല.
8 വികസനം ഇല്ലാത്ത നഗരസഭ ബസ് സ്റ്റാന്‍ഡ.
9 മൂന്നര കോടി ചെലവഴിച്ച് നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റ് അടഞ്ഞുതന്നെ.
10 പടിഞ്ഞാറന്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതില്‍ പരാജയം.
11 ഹരിതകര്‍മസേനയുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായില്ല. സ്കൂളുകളില്‍ സ്മാര്‍ട് ക്ലാസ് റൂം നിര്‍മിച്ചു നല്‍കാത്ത ഒരേ ഒരു നഗരസഭയായി മാറി. പെണ്‍കുട്ടികള്‍ക്കായി ഒരു ടോയ്ലറ്റ് കോംപ്ലക്സ് പോലും നിര്‍മിച്ചു നല്കാന് കഴിഞ്ഞില്ല.
എല്ലാ രംഗത്തും സമ്പൂര്‍ണ പരാജയം സന്തോഷ് ബോബന് (ബിജെപി)

1 ഇരിങ്ങാലക്കുട നഗരസഭ എല്ലാ രംഗത്തും പരാജയപ്പെട്ട് കേരളത്തിലെ 87 നഗരസഭകളില്‍ 60ാം സ്ഥാനത്തിനു മുകളിലേക്ക് പിന്തള്ളിയ അഞ്ചുവര്‍ഷമാണ് കടന്നുപോയത്.
2 പദ്ധതിനിര്‍വഹണത്തിലെ വീഴ്ചമൂലം ഓരോ വര്‍ഷവും നഗരസഭയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് 10 കോടിയോളം രൂപയാണ്.
3 ടേക്ക് എ ബ്രേക്ക് പദ്ധതി പരാജയപ്പെട്ടു.
4 റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു.
5 മാലിന്യസംസ്കരണ കേന്ദ്രമായ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് ധാരാളം പദ്ധതികള്‍ വന്നുവെങ്കിലും അതൊന്നും പ്രവര്‍ത്തനക്ഷമമായില്ല.

കര്‍ഷക ജനതയുടെ വോട്ടില്‍ കണ്ണുംനട്ട്, വയലുകള്‍ പാടുന്ന ഉണര്‍ത്തുപാട്ട് മുരിയാടില്‍ ആര്‍ക്ക് അനുകൂലമാകും
കാട്ടൂരില്‍ കരുത്തു തെളിയിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍
പൊരിഞ്ഞ പോരാട്ടത്തില്‍ പടിയൂരിന്റെ പാലം ആരും കടക്കും ?
കുഴികളില്ലാത്ത റോഡ് വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വതന്ത്ര വികസന മുന്നണി
നഗരസഭയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം, എല്‍ഡിഎഫിലും യുഡിഎഫിലും സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു
സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് നല്ലകാലം; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വാഗ്ദാനം