കാട്ടൂരില്‍ കരുത്തു തെളിയിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍
ആകെ വാര്‍ഡ് 14
പുനല്‍ നിര്‍ണയത്തില്‍ വാര്‍ഡ് 15
എല്‍ഡിഎഫ് 9 (സിപിഎം 7, സിപിഐ 2)
യുഡിഎഫ് 4 (കോണ്‍ഗ്രസ് 4)
ബിജെപി 1
ഒറ്റനോട്ടത്തില്‍
പുരാതനമായ കാട്ടൂര്‍ അങ്ങാടി ഉള്‍പ്പെടുന്നതാണ് 1952 ല്‍ രൂപീകൃതമായ കാട്ടൂര്‍ പഞ്ചായത്ത്. വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായ കാട്ടൂര്‍ പുരാതന കാലം മുതല്‍ക്കെ കാര്‍ഷിക സംസ്കൃതിയുടെയും വാണിജ്യ രംഗത്തേയും കേന്ദ്രം ആയിരുന്നു. മൊത്തം വിസ്തൃതിയുടെ പകുതിയിലധികം കൃഷിഭൂമിയാണ്. വാണിജ്യത്തിനും ഗതാഗതാവശ്യങ്ങള്ക്കുമായി കൊച്ചിയേയും മലബാറിനേയും ബന്ധിപ്പിച്ചുകൊണ്ട് 1848ല്‍ മലബാര്‍ ജില്ലാ കളക്ടറായിരുന്ന ഹെന്‍ട്രി വാലന്റൈന്‍ കാനോലി എന്നയാള്‍ രൂപം കൊടുത്ത കാനോലി കനാലിന് കാട്ടൂര്‍ അങ്ങാടിയുമായി അഭേദ്യ ബന്ധം ഉണ്ടായിരുന്നു. ഇതോടെ വാണിജ്യ ചരിത്രത്തിലെ ഒരു സിന്ദൂരപ്പൊട്ടായി കാട്ടൂര്‍ മാറി.
കൃഷിയിടങ്ങളുടേയും കാര്‍ഷികവിഭവങ്ങളുടേയും കേന്ദ്രമായ ഇവിടെ നൂറ്റാണ്ടുകള്‍ക്കു മുമ്പെ അന്തി ചന്തകളും ആഴ്ച്ച ചന്തകളും രൂപപ്പെട്ടിരുന്നു. അക്കാലത്ത് മലബാര്‍ പ്രദേശത്തെ മുഴുവന്‍ ചരക്കുനീക്കം നടത്തിയിരുന്നത് കാട്ടൂര്‍ ചന്ത വഴിയായിരുന്നു. കനാലിനു കിഴക്കു വശം കാട്ടൂര്‍ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം കൊച്ചി സര്‍ക്കാരിന്റെ കീഴിലായിരുന്നു. പാലത്തിനു പടിഞ്ഞാറ് എടത്തിരുത്തി പ്രദേശം മദ്രാസ് സംസ്ഥാനത്തില്‍പ്പെടുന്ന സൗത്ത് മലബാര്‍ ഭരണത്തിന്റെ കീഴിലുമായിരുന്നു. നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശം എന്ന നിലയില്‍ വാണിജ്യ പ്രാധാന്യമായിരുന്നതിനാല് ഇറക്കുമതി ചെയ്യപ്പെടുന്ന പല വസ്തുകള്‍ക്കും ചുങ്കം പിരിക്കുന്നതിനായി കാട്ടൂര്‍ മാര്‍ക്കറ്റിനു സമീപം സ്ഥലവും ഉണ്ടായിരുന്നു.
ചകിരി കച്ചവട കേന്ദ്രമായിരുന്ന കാട്ടൂര്‍ ചന്ത ആദ്യ കാലത്ത് പറയംകടവില് ആയിരുന്നു. പഴയ കൊച്ചി രാജഭരണത്തിന്റെ കീഴില്‍ 1918 ല്‍ രൂപീകൃതമായ പഞ്ചായത്ത് കച്ചേരി ആയിരുന്നു ഈ ഗ്രാമത്തിന്റെ ഭരണ സാരഥ്യം വഹിച്ചിരുന്നത്. 1937 ല്‍ കാട്ടൂര്‍ സെന്റ് മേരീസ് പള്ളി അധികൃതര്‍ ദാനം നല്കിയ സ്ഥലത്താണ് പഞ്ചായത്താഫീസും അനുബന്ധ ഓഫീസുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വയലാര്‍ അവാര്‍ഡ് ജേതാവും മുന്‍ പിഎസ്സി ചെയര്‍മാനുമായ അശോകന് ചെരുവിലിന്റെ കാട്ടൂര്‍ കടവ് എന്ന നോവലിലെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന സിനിമയടക്കം നിരവധി സിനിമകള്‍ക്ക് പ്രിയ ലൊക്കേഷനായിരുന്ന പ്രകൃതി രമണീയമായ ഇവിടം. കത്തോലിക്ക സഭയിലെ വിശുദ്ധ ഏവുപ്രാസ്യയുടെ ജന്മസ്ഥലം കാട്ടൂരാണ്.
വികസന മുന്നേറ്റങ്ങളുടെ സുവര്‍ണകാലം ടി.വി. ലത (പ്രസിഡന്റ്)

ഹോമിയോ ഡിസ്പെന്‍സറി യാഥാര്‍ത്ഥ്യമാക്കി.
ആറാം വാര്‍ഡിലെ ഹെല്‍ത്ത് സബ് സെന്ററിനെ ജനകീയ ആരോഗ്യ കേന്ദ്രമാക്കി നവീകരിച്ചു.
ആറ്, എട്ട് വാര്‍ഡുകളില്‍ പുതിയ അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചു.
നീരുകുളം, രാമങ്കുളം, ചേന്ദങ്കുളം എന്നിവ നവീകരിച്ചു.
വനിതാ സംരംഭകര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്തു.
കരാഞ്ചിറ സെന്റ് ജോര്‍ജ് യുപി സ്കൂളിലേക്ക് ബയോ ഗ്യാസ് പ്ലാന്റ് നല്കി.
പൊതു ഇടങ്ങളില്‍ ബോട്ടില്‍ ബൂത്തുകളും വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചു.
ഹരിതകര്‍മ്മസേന വിപുലീകരിച്ചു. അവര്‍ക്ക് രണ്ട് മുചക്രവാഹനങ്ങള്‍ ലഭ്യമാക്കി.
അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഗാര്‍ഹിക കുടിവെള്ള കണക്ഷന് ലഭ്യമാക്കി.
പ്രദേശത്തെ കര്‍ഷകരെ സഹായിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിച്ചു.
സമഗ്ര ഭിന്നശേഷി പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കി.
മൂന്നു വയസില്‍ താഴെയുള്ള കുട്ടികളുടെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനായി ര്‍ളി ഇന്റര്‍വെന്‍ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.
വനിതകള്‍ക്കായി ആധുനിക ഫിറ്റ്നസ് സെന്റര്‍ സ്ഥാപിച്ചു.
കാട്ടൂരിലെ പാലിയേറ്റീവ് സംവിധാനം വിപുലീകരിച്ചു. പാലിയേറ്റീവ് സെന്ററിന് ആവശ്യമായിട്ടുള്ള സഹായ ഉപകരണങ്ങള്‍ വാങ്ങി നല്കി.
അയ്യപ്പന് തോട് അടക്കം വിവിധ പൊതു തോടുകള്‍ ആഴം കൂട്ടി വൃത്തിയാക്കി. ഇതുമൂലം വെള്ളക്കെട്ട് കുറയ്ക്കാന്‍ സാധിച്ചു.
ലൈഫ് ഭവന നിര്‍മ്മാണം പദ്ധതിയില്‍ അപേക്ഷിച്ചു രേഖകള്‍ ലഭ്യമാക്കിയ മുഴുവന്‍ പേര്‍ക്കും വീട് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു.
ഭരണം കടുത്ത പരാജയത്തില്‍ ഇ.എല്‍. ജോസ് (കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവ്)

മിനി എസ്റ്റേറ്റ് പരിസരത്ത് കുടിവെള്ളത്തില്‍ മാലിന്യം പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
മിനി സിവില്‍ സ്റ്റേഷന് പണിയാന്‍ പണം അനുവദിച്ചിട്ടും തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് പ്രവര്‍ത്തനം ഇപ്പോഴും പഴയ കെട്ടിടത്തില്‍ തുടരുന്നു.
എല്ലാ വര്‍ഷവും വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്ന പഞ്ചായത്തില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ശോചനീയമായ അവസ്ഥ മൂലം മറ്റ് വിദ്യാലങ്ങള്‍ ആശ്രയിക്കേണ്ട സാഹചര്യം ആണ്.
പട്ടിക ജാതി സമുച്ചയം ഒരു പ്രവര്‍ത്തനവും ഇല്ലാതെ ഒരു സ്മാരകമായി നില്ക്കുന്നു.
ഉദ്ഘാടനം കഴിഞ്ഞ ഗ്രാമീണ മാര്‍ക്കറ്റ് ഇപ്പോഴും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
വെള്ളക്കെട്ട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മാലിന്യം ശേഖരിച്ച് വയ്ക്കുന്ന എംസിഎഫ് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല.
പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ പര്യാപ്തമായ ശുചിമുറി പോലും ഇല്ലാത്ത ബസ് സ്റ്റാന്‍ഡ്.
വര്‍ഷത്തില്‍ കൂടുതല്‍ സമയവും അടഞ്ഞ് കിടക്കുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍.
നിര്‍മ്മാണം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത പകല്‍ വീട്.
കാലങ്ങളായി പൂട്ടി കിടക്കുന്ന പൊതു ശ്മശാനം.
ഇനിയും വേണം വികസനം ഫ്രാന്‍സീസ് അസീസി (പൊതു പ്രവര്ത്തകന്)

കിണറുകളില്‍ രാസമാലിന്യം കലര്‍ത്തുന്ന കമ്പനികളുണ്ടെങ്കില്‍ അവ അടച്ചുപൂട്ടണം.
വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ശാസ്ത്രീയ പഠനം നടത്തി അടച്ചിട്ട നീര്‍ച്ചാലുകള്‍ തുറക്കണം.
ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വികസനം നടപ്പിലാക്കണം.
കാട്ടൂരില്‍ ഒരു ഫുട്ബോള്‍ ഗ്രൗണ്ട് വേണം.
ഇന്‍ഡോര്‍ ഔട്ട്സോര്ഗെയിംസിനും വേദികള്‍ വേണം.
ജലാശയങ്ങളും കുളങ്ങളും നവീകരിച്ച് നീന്തല്‍ പരിശീലനത്തിനും ജലാശയ ഉല്ലാസങ്ങള്‍ക്കും വേദി ഒരുക്കണം.
ക്ലബ്ബുകളെ സമന്വയിപ്പിച്ച് യുവജന മത്സങ്ങള്‍ സജീവമാക്കണം.
കൊതുകശല്യം ഒഴിവാക്കുന്നതിന് ഒഴിഞ്ഞുകിടക്കുന്ന പറമ്പുകള്‍ ശുദ്ധീകരിക്കണം.
തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാക്കണം.
ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ നടപ്പിലാക്കണം.
നാട്ടിലെ കുളങ്ങളും നീരൊഴുക്കുകളും നവീകരിക്കണം.

കര്‍ഷക ജനതയുടെ വോട്ടില്‍ കണ്ണുംനട്ട്, വയലുകള്‍ പാടുന്ന ഉണര്‍ത്തുപാട്ട് മുരിയാടില്‍ ആര്‍ക്ക് അനുകൂലമാകും
പൊരിഞ്ഞ പോരാട്ടത്തില്‍ പടിയൂരിന്റെ പാലം ആരും കടക്കും ?
കുഴികളില്ലാത്ത റോഡ് വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വതന്ത്ര വികസന മുന്നണി
നഗരസഭയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം, എല്‍ഡിഎഫിലും യുഡിഎഫിലും സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു
സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് നല്ലകാലം; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വാഗ്ദാനം
ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സ്ഥാനം ജനറല്‍, മത്സരത്തിനു മുമ്പേ സ്ഥാനാര്‍ഥിയാകാന്‍ അങ്കം!