പിടിച്ചുകെട്ടാമെങ്കില്‍ കെട്ടിക്കോ, വ്യാഴാഴ്ച ഇരിങ്ങാലക്കുടയില്‍ പുലിയിറക്കം

പെണ്‍പുലികള്‍, ഉലക്കമേല്ക്കളി, തംബോലമേളം, വീരനാട്യം, കാവടിയാട്ടം എന്നിവയും
ഇരിങ്ങാലക്കുട: ഓരോ തവണയും പുലിക്കളിയില്‍ എന്തെങ്കിലും പുതുമ അത് നിര്‍ബന്ധമാണ്. ഇത്തവണയും പുലിക്കളി സംഘാടകര്‍ ആവേശത്തിലാണ്. എന്താണ് ഇത്തവണത്തെ സ്പെഷ്യല്‍ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പെണ്‍പുലികള്‍ നൃത്തചുവടുകളുമായി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പെണ്‍പുലികള്‍ക്കൊപ്പം ഉലക്കമേല്ക്കളി, തംബോലമേളം, വീരനാട്യം, കാവടിയാട്ടം, ശിങ്കാരിമേളം എന്നിവയും അരങ്ങു തകര്‍ക്കും. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിലാണ് പുലിക്കളി ആഘോഷം സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് പുലിക്കളി ആഘോഷ ഘോഷയാത്ര ആരംഭിക്കും. വൈകീട്ട് 6.30ഓടെ ഘോഷയാത്ര നഗരസഭ മൈതാനിയിലെത്തും.

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരംഗമായി
സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി ബിജെപി പ്രവര്ത്തകന് നേതാക്കളുടെ മര്‍ദനം
കളരിക്ക് രൂപരേഖയായി; ഇനി കാത്തിരിപ്പ് ഭരണാനുമതിക്ക്
ലോക ഹൃദയ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ഹൃദ്രോഗ നിര്‍ണയ ക്യാമ്പും ഫോര്‍ കെ റണ്‍ കൂട്ടയോട്ടവും സംഘടിപ്പിച്ചു