തിരുവോണ നാളില്‍ പട്ടിണി സമരം; ടൗണ്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍
ഫോട്ടോ ക്യാപ്ഷന്‍() തിരുവോണ നാളില്‍ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകര്‍ പട്ടിണിസമരം നടത്തുന്നു

ഇരിങ്ങാലക്കുട: തിരുവോണ നാളില്‍ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകര്‍ പട്ടിണിസമരം നടത്തി. നിക്ഷേപ തുക തിരികെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നിലാണ് നിക്ഷേപകര്‍ പട്ടിണിസമരം നടത്തിയത്. ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്നും നിക്ഷേപകരുടെ തുക തിരികെ ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഇരിങ്ങാലക്കുട നഗരസഭയും നിക്ഷേപകരുടെ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളായവരില്‍നിന്ന് വായ്പകള്‍ തിരിച്ചുപിടിക്കണമെന്നും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നുമുള്ള ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. രാവിലെ പത്തിന് ആരംഭിച്ച പട്ടിണിസമരം ഉച്ചയ്ക്ക് ഒന്നോടെ അവസാനിച്ചു. നിക്ഷേപ രസീതുകള്‍ ഉള്‍പ്പെടുത്തിയ കുടങ്ങളും ചട്ടികളും പ്ലക്കാര്‍ഡുകളും കൈകളിലേന്തിയായിരുന്നു നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപകരുടെ പ്രതിഷേധത്തിന്റെ ഭാഗമായി നഗരസഭ ചെയര്‍മാനും മുന്‍ ബാങ്ക് പ്രസിഡന്റുമായ എം.പി. ജാക്സന്റെ വീടിന് മുന്നിലും പ്രതിഷേധ സമരം നടത്തി. സമരത്തിന് പിന്തുണയുമായി നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാര്‍, ബിജെപി ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു. ബാങ്കിലെ നിക്ഷേപകരുടെ ആശങ്കകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും ബന്ധപ്പെട്ട അധികാരികള്‍ വിഷയത്തില്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പിടിച്ചുകെട്ടാമെങ്കില്‍ കെട്ടിക്കോ, വ്യാഴാഴ്ച ഇരിങ്ങാലക്കുടയില്‍ പുലിയിറക്കം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
നഗരസഭ മൈതാനം ഉഴുതുമറിച്ചു; ഗോള്‍പോസ്റ്റും തകര്‍ന്നു.
ഓണാശംസകളോടെ, ഇരിങ്ങാലക്കുട.ന്യൂസ്
സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ