കായികത്തിന്റെ കരുത്തില്‍ ലഹരിക്കെതിരെ പോരാട്ടം; യെസ് ടു സ്പോര്‍ട്സ്, നോ ടു ഡ്രഗ്സ്
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കേരള പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് മാരത്തോണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട സബ് ഡിവിഷനില സംഘടിപ്പിച്ച മെഗാ ടോര്‍ച്ച് മാരത്തോണ്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
തൂഫാനായി ടോര്‍ച്ച് മാരത്തോണ്‍; ഇരിങ്ങാലക്കുടയില്‍ ലഹരിക്കെതിരെ യുവജന മുന്നേറ്റം
ഇരിങ്ങാലക്കുട: കായികത്തിന്റെ കരുത്തില്‍ ലഹരിക്കെതിരെ പോരാട്ടത്തിന് പുതിയ ഊര്‍ജം പകര്‍ന്ന് യെസ് ടു സ്പോര്‍ട്സ്, നോ ടു ഡ്രഗ്സ് എന്ന സന്ദേശവുമായി ഇരിങ്ങാലക്കുടയില്‍ മെഗാ ടോര്‍ച്ച് മാരത്തോണ്‍. ഠാണാവില്‍ നിന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്കായിരുന്നു ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തിയ മാരത്തോണ്‍. കൈകളില്‍ ദീപശിഖയേന്തി പോലീസുകാരും വിദ്യാര്‍ഥികളും ഒരുമിച്ച് അണിനിരന്നപ്പോള്‍ ലഹരിക്കെതിരായ പോരാട്ടത്തിന്റെ ശക്തമായ സന്ദേശമായി അത് മാറി. യുവതലമുറയെ ലഹരിയുടെ പിടിയില്‍നിന്ന് അകറ്റിനിര്‍ത്തുകയും കായികരംഗത്തേക്ക് ആകര്‍ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. ലഹരിക്കെതിരായ പോരാട്ടത്തില്‍ പൊതുസമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.മെഗാ ടോര്‍ച്ച് മാരത്തോണ്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസ് മാരത്തോണിന്റെ ദീപശിഖ കൈമാറി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ക്രൈസ്റ്റ് കോളജ്, സെന്റ് ജോസഫ് കോളജ് വിദ്യാര്‍ഥികളും മാരത്തോണില്‍ ആവേശത്തോടെ പങ്കെടുത്തു. യുവതലമുറയുടെ കായികാഭിരുചിയെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ കരുത്താക്കി മാറ്റുന്ന കാഴ്ചയ്ക്കാണ് ഇരിങ്ങാലക്കുട സാക്ഷ്യം വഹിച്ചത്. മാരത്തോണിന് പിന്നാലെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥികള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫഌഷ് മോബും ശ്രദ്ധേയമായി. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി സ്വാഗതവും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എസ്. പ്രദീപ് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി