പോലീസിനൊപ്പം ഒരു കോഫി വിത്ത് സൗഹൃദം; വിദ്യാര്‍ഥികളോട് മനസുതുറന്ന് ഡിപിസി
കോഫി വിത്ത് ഡിപിസി ഇന്‍സ്പയറിംഗ് യംഗ് മൈന്‍ഡ്സ് പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികളുമായി ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസ് സംവദിക്കുന്നു.
ലഹരിയും സൈബര്‍ സുരക്ഷയും ചര്‍ച്ചയായി; കോഫി വിത്ത് ഡിപിസിയുമായി തൃശൂര്‍ റൂറല്‍ പൊലീസ്
ഇരിങ്ങാലക്കുട: ഭയത്തിന്റെ അകലം കുറച്ച് സൗഹൃദത്തിന്റെ പാലം തീര്‍ത്ത് വിദ്യാര്‍ഥികളുമായി സംവദിച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ്. വിദ്യാര്‍ഥികളും പോലീസും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ സൗഹൃദപരമാക്കുന്നതിനായി തൃശൂര്‍ റൂറല്‍ പോലീസ് ആരംഭിച്ച കോഫി വിത്ത് ഡിപിസി ഇന്‍സ്പയറിംഗ് യംഗ് മൈന്‍ഡ്സ് പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികളുമായി ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസ് സംവദിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നടന്ന പരിപാടിയില്‍ ഔപചാരികതകള്‍ പരമാവധി ഒഴിവാക്കി സൗഹൃദാന്തരീക്ഷത്തിലായിരുന്നു സംവാദം. വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പോലീസ് മേധാവിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കാനും അവസരം ലഭിച്ചു.
ലഹരിയുടെ പിടിയില്‍പ്പെടാതെ യുവതലമുറയെ സംരക്ഷിക്കുക, സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ജാഗ്രത പാലിക്കുക, സോഷ്യല്‍ മീഡിയ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക തുടങ്ങിയ വിഷയങ്ങള്‍ സംവാദത്തില്‍ പ്രധാനമായി. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ക്ക് വഹിക്കാവുന്ന പങ്കും ചര്‍ച്ചയായി. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, സംശയാസ്പദമായ ലിങ്കുകളും സന്ദേശങ്ങളും ഒഴിവാക്കല്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായ മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്കി. റോഡ് സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, സൈബര്‍ കുറ്റകൃത്യങ്ങള്‍, സോഷ്യല്‍ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം തുടങ്ങിയ യുവതലമുറ നേരിടുന്ന സമകാലിക വിഷയങ്ങളിലും വരുംദിവസങ്ങളില്‍ ഇത്തരം സംവാദങ്ങള്‍ സംഘടിപ്പിക്കും.
കെ.കെ. നിമിഷ, ഐ.എ. ശ്വേത, എം.എസ്. അനജ്, ഷാരോണ്‍ ജോസ്, കെ.യു. ഫിസ മറിയം, ആബേല്‍ സാജു, അശ്വന്ത് ബാബു, പ്രാര്‍ഥന പ്രസാദ്, സി.എം. ദേവികൃഷ്ണ, സഫല്‍ മല്ലിക്, സജല്‍ മല്ലിക്, ജി.ആര്. രാം മോഹിത്, കെ.വി. കൃഷ്ണ, നിരഞ്ജന, കെ.എസ്. സാന്ദ്ര, അബിന ബിജു എന്നിവരടക്കമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തൃശൂര്‍ റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സബ് ഡിവിഷനുകളിലും സ്റ്റേഷനുകളിലും കോഫി വിത്ത് ഡിപിസി, കോഫി വിത്ത് ഡിവൈഎസ്പി, കോഫി വിത്ത് എസ്എച്ച്ഒ എന്നീ തലങ്ങളില്‍ പരിപാടി സംഘടിപ്പിക്കും. വിദയാര്ഥികളും പോലീസും തമ്മിലുള്ള അകലം കുറച്ച് പരസ്പര വിശ്വാസവും സഹകരണവും വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പോലീസിനെ ഭയക്കേണ്ടതില്ല സംസാരിക്കാം, സംവദിക്കാം, സഹകരിക്കാം എന്ന സന്ദേശം യുവതലമുറയിലെത്തിക്കുന്ന വ്യത്യസ്തമായ ഇടപെടലായി കോഫി വിത്ത് ഡിപിസി മാറുകയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി