ക്യാമ്പസ് കോമ്പസ് ഒരുക്കി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍
ക്യാമ്പസിനുള്ളിലെ വിവിധ ഇടങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും അധ്യാപകരെ വേഗത്തില്‍ ലൊക്കേറ്റ് ചെയ്യുന്നതിനുമായി ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ക്യാമ്പസ് കോമ്പസ് വെബ് ആപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര പ്രകാശനം ചെയ്യുന്നു.
ഈ വാര്‍ത്ത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇനി കൈയിലെ കോമ്പസില്‍ വഴിതെറ്റാതെ ക്യാമ്പസ് ചുറ്റാം
ഇരിങ്ങാലക്കുട: ക്യാമ്പസിനുള്ളില്‍ എവിടെയാണ് ക്ലാസ് മുറി? അധ്യാപകന്റെ മുറി ഏത് നിലയില്‍? ലൈബ്രറിയിലേക്കുള്ള വഴി എവിടെ? ലിഫ്റ്റ് വഴിയോ പടികളിലൂടെയോ പോകണമോ? ഇനി ഇത്തരം ചോദ്യങ്ങളുമായി ക്യാമ്പസില്‍ വഴിതേടി നടക്കേണ്ട. ക്യാമ്പസിനെ കൈയിലെത്തിക്കുന്ന ക്യാമ്പസ് കോമ്പസ് ഒരുക്കിയിരിക്കുകയാണ് ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍. കോളജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ് വിദ്യാര്‍ഥികളായ അകാന്‍ഷ റോസ് ജോസ്, ആര്‍ച്ച് എസ്. കുമാര്‍, ആദിത്യ സി. ഷാജി, ഗൗരി രാജേഷ് മേനോന് എന്നിവരാണ് നൂതന നാവിഗേഷന്‍ വെബ് ആപ്പ് വികസിപ്പിച്ചത്. കോളജിലെത്തിയ ആദ്യവര്‍ഷത്തില്‍ ക്യാമ്പസിലെ വിവിധ ഇടങ്ങള്‍ കണ്ടെത്തുന്നതിനും വിവിധ വകുപ്പുകളിലെ അധ്യാപകരുടെ മുറികള്‍ ലൊക്കേറ്റ് ചെയ്യുന്നതിനും നേരിട്ട ബുദ്ധിമുട്ടുകളാണ് പദ്ധതിക്ക് വിത്തുപാകിയത്. വിദ്യാര്‍ഥികള്‍ നേരിട്ട ഈ ദൈനംദിന പ്രശ്നത്തിന് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തണമെന്ന ആശയമാണ് പിന്നീട് ക്യാമ്പസ് കോമ്പസ് എന്ന പദ്ധതിയായി വളര്‍ന്നത്.
ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നൊവേഷന് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍ (ഐഇഡിസി), ക്രൈസ്റ്റ് സിസിഇ എന്നിവയുടെ നേതൃത്വത്തിലും മെന്ററിംഗിലുമാണ് വിദ്യാര്‍ഥികളുടെ ആശയം പ്രായോഗിക വെബ് ആപ്പായി രൂപപ്പെട്ടത്. ക്യാമ്പസിനുള്ളിലെ വിവിധ കെട്ടിടങ്ങളിലേക്കുള്ള വഴികള്‍ കൃത്യമായി കാണിക്കുന്നതിനൊപ്പം ഉപയോക്താവ് സഞ്ചരിക്കുന്ന പാത ട്രാക്ക് ചെയ്യാനും ആപ്പിലൂടെ സാധിക്കും. കെട്ടിടത്തിനുള്ളിലെത്തിയാല്‍ ഓരോ നിലയുടെയും ഫ്ലോര്വൈസ് ലേഔട്ടും ലഭിക്കും. ലിഫ്റ്റ് വഴിയും കോണിപ്പടികള്‍ വഴിയും പോകേണ്ട പാതകള്‍ പ്രത്യേകം തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വകുപ്പുകള്‍, ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറി, കഫേകള്‍ തുടങ്ങി ക്യാമ്പസിലെ പ്രധാന സൗകര്യങ്ങളെല്ലാം ആപ്പില്‍ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അധ്യാപകന്റെ പേര് തിരയുമ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോ, ബന്ധപ്പെട്ട വകുപ്പ്, മുറിയുടെ സ്ഥാനം തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. അവിടെ എത്തിച്ചേരാനുള്ള വഴിയും ആപ്പ് കൃത്യമായി നിര്‍ദേശിക്കും.
ഇതോടെ നാവിഗേഷനില്‍ മാത്രം ഒതുങ്ങുന്നതല്ല ക്യാമ്പസ് കോമ്പസിന്റെ ക്ഷ്യം. ഭാവിയില്‍ അധ്യാപകരുടെ ടൈംടേബിളുമായി ആപ്പ് സംയോജിപ്പിച്ച്, ഒരു നിശ്ചിത സമയത്ത് അധ്യാപകന് ക്യാബിനില്‍ ലഭ്യമാണോ എന്ന് വിദ്യാര്‍ഥികള്‍ക്ക് ആപ്പിലൂടെ തന്നെ പരിശോധിക്കാനാകുന്ന സംവിധാനം കൂടി ഒരുക്കുകയാണ് സംഘത്തിന്റെ അടുത്ത ലക്ഷ്യം. കോളജിന്റെ ആവശ്യത്തിനായി മാത്രം പരിമിതപ്പെടുത്താതെ സ്കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, വിവിധ സ്ഥാപനങ്ങള്‍ തുടങ്ങി വലിയ ക്യാമ്പസ് പരിസരങ്ങളിലെല്ലാം ഉപയോഗിക്കാവുന്ന രീതിയില്‍ വികസിപ്പിക്കാവുന്ന ഒരു സാര്‍വത്രിക നാവിഗേഷന്‍ സംവിധാനമായാണ് വിദ്യാര്‍ഥികള്‍ പദ്ധതിയെ വിഭാവനം ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. ടി. സോളമന് എന്നിവര്‍ പദ്ധതിയെ അഭിനന്ദിച്ചു. ഐഇഡിസി, സിസിഇ നോഡല്‍ ഓഫീസറും മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ അശ്വതി പി. സജീവ് പദ്ധതിക്ക് മെന്ററിംഗ് നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി