മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവരുന്നതിനു സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ഇരിങ്ങാലക്കുട രൂപത പ്രവര്‍ത്തക സംഗമം ബഥേല്‍ 2കെ26 ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഈ വാര്‍ത്ത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരിങ്ങാലക്കുട: മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവരുന്നതിനു സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ഇരിങ്ങാലക്കുട രൂപത പ്രവര്‍ത്തക സംഗമം ബഥേല്‍ 2കെ26 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് കെ.എഫ്. ബാബു മാസ്റ്റര്‍ ആമുഖസന്ദേശം നല്കി. ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ മുന്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട്, ഫാ. ബെന്‍സി ചീനാന്‍, രൂപത സെക്രട്ടറി എ.ടി. മാര്ട്ടിന്, രൂപത ട്രഷറര്‍ ഡെന്നി പള്ളത്താട്ടില്, ബേബി ആലുവ, സംസ്ഥാന സെക്രട്ടറി അന്തോണിക്കുട്ടി ചെതലന്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സാബു എടാട്ടുകാരന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം
വേണുജിയും കപിലയും ഐഎഫ്പി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ആന്‍സി സോജനെ അനുമോദിച്ചു
ഓള് ഇന്ത്യ എല്‍ഐസി ഏജന്റ് ഫെഡറേഷന് കരിദിനം ആചരിച്ചു