മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന മന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി സോണിയഗിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, യുഡിഎഫ് നേതാക്കളായ കെ.എ. റിയാസുദ്ദീന്‍, പി.എ. ആന്റണി, ഡോ. മാര്ട്ടിന്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, യുഡിഎഫ് മണ്ഡലം ചെയര്മാന് ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, തോമസ് തൊകലത്ത്, എ.എ. അലോഷ്, ടി.ആര്. രാജേഷ്, എം.ആര്. ഷാജു, ജെയ്സണ്‍ പാറേക്കാടന്‍, പി.ടി. ജോര്‍ജ്, സിജു യോഹന്നാന്, ജസ്റ്റിന് ജോണ്‍, ബിജു പോള്‍ അക്കരക്കാരന്‍, ഒ.എസ്. അവിനാശ് എന്നിവര്‍ പ്രസംഗിച്ചു.