അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൃഗാശുപത്രി അടച്ചുപൂട്ടാന്‍ നടപടി
വേണ്ടത്ര മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്
ഇരിങ്ങാലക്കുട: അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൃഗാശുപത്രി അടച്ചുപൂട്ടാന്‍ വേളൂക്കര പഞ്ചായത്ത് അധികൃതര്‍ നടപടി തുടങ്ങി. വേളൂക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡ് കോമ്പാറയില്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓഷോ പെറ്റ് കെയര്‍ എന്ന സ്ഥാപനമാണ് ഒരു വര്‍ഷത്തിലധികമായി പഞ്ചായത്ത് ലൈസന്‍സ് പോലും ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. വേണ്ടത്ര മാലിന്യനിയന്ത്രണ മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്. പരിസര വാസികളുടെ പരാതിയെ തുടര്‍ന്ന് കെട്ടിട ഉടമ വേളൂക്കര പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്തു. ഇരുകൂട്ടരെയും പഞ്ചായത്തില്‍ ഹിയറിംഗിനായി വിളിപ്പിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മൃഗങ്ങളെ പരിപാലിക്കുന്ന ഇത് പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കുകയും ചെയ്യുന്നു കഴിഞ്ഞ ദിവസം സ്ഥാപനം അടച്ച് പൂട്ടുവാന്‍ എത്തുകയും ചെയ്തു.
ഈ സമയം പത്തോളം മൃഗങ്ങള്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. ഇവയെ സ്ഥാപനത്തിനകത്താക്കി അടച്ച് പൂട്ടി ജീവനക്കാര്‍ സ്ഥലം വിടുകയായിരുന്നു. ഇതെ തുടര്‍ന്ന് സ്ഥാപനം അടച്ച് പൂട്ടാന്‍ നോട്ടീസ് പതിക്കുകയും മൃഗങ്ങളുടെ പരിപാലനത്തിനായി ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ വിവരം അറിയിക്കുകയും ചെയ്തു. മതിയായ ഡോക്ടര്‍മാരുടെ സേവനം പോലും ഇല്ലാതെയാണ് സ്ഥാപനത്തില്‍ മൃഗങ്ങള്‍ക്ക് ചികിത്സയും സംരക്ഷണവും നല്കി വന്നിരുന്നതെന്നും കെട്ടിട ഉടമയെ കബളിപ്പിച്ചാണ് സ്ഥാപനം നടത്തി വന്നിരുന്നതും. മൃഗങ്ങളുടെ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കാതെ പൊതു ഇടങ്ങളിലേക്ക് നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന്, സെക്രട്ടറി കെ.വി. ആകാശ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ എത്തിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
പ്രഫ. എം.എം. ഗനി അവാര്‍ഡ് നേടിയ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…