കുടുംബ സഹായ വിതരണവും അനുമോദനവും
ചെമ്മണ്ട: വോയ്സ് ഓഫ് ചെമ്മണ്ട ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സഹായ വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥിക്കു സ്വീകരണവും നല്കി. വോയ്സ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിനു സഹായധനവും ഐസിഎഐ സിഎ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അക്ഷയ് ഗോപിക്കു സ്വീകരണവും നല്കി. ചടങ്ങ് കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സുബീഷ് കാക്കനാടന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സുനില്‍ മാലാന്ത്ര, ലൈജു ആന്റണി, ക്ലബ് സെക്രട്ടറി ദശരഥന് നെല്ലിശേരി, ട്രഷറര്‍ ജോണ്സണ് കീറ്റിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു