ഇടിമിന്നലില്‍ കടുപ്പശേരി, വല്ലക്കുന്ന് പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം
കടുപ്പശേരി തിരുഹൃദയ ദേവാലയത്തിലെ താമരത്തൂണുകളിലൊന്നിന് മിന്നലേറ്റു
കടുപ്പശേരി: കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ ഇടിമിന്നലില്‍ കടുപ്പശേരി, വല്ലക്കുന്ന് പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. കടുപ്പശേരി തിരുഹൃദയ ദേവാലയത്തിലെ മുന്‍വശത്തെ താമരത്തൂണുകളില് ഒന്ന് ഇടിമിന്നലേറ്റ് തകര്‍ന്നു. മുകള്ഭാഗം കുറച്ച് അടര്‍ന്നുവീണു. ശേഷിക്കുന്ന ഭാഗവും വീഴാവുന്ന സ്ഥിതിയിലായതിനാല്‍ കുര്‍ബാന പാരിഷ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. തൂണും സ്ലാബും അതിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കനം കൂടിയ താമരയും വീഴാവുന്ന സ്ഥിതിയിലാണ്. കടുപ്പശേരി പ്രദേശത്തെ പത്തോളം വീടുകളില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. ടിവി, ഫ്രിഡ്ജ്, ഫാനുകള്‍ മുതലായവയാണ് കേടായത്. വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് ജോണ്‍സന്റെ വീട്ടിലാണ് ഇടിമിന്നലില്‍ ഏറെ നാശനഷ്ടമുണ്ടായത്. ഇടിമിന്നലില്‍ വീടിന്റെ ചുമരും, അടുക്കളയിലെ ടൈലുകളും തകര്‍ന്നു. വീടിനകത്തെ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വീടിനകത്തെ അഞ്ച് ഫാനുകളും ഇന്‍വെര്‍ട്ടറും സ്വിച്ചുകളും ഫ്രിഡ്ജും മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസും 15 ബള്‍ബുകളും കത്തി നശിച്ചിട്ടുണ്ട്. സമീപവാസികളുടെ വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്കും ബള്‍ബുകള്‍ക്കും നാശനഷ്ടമുണ്ടായി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ