സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 22 ന്
തുമ്പൂര്‍: ടി.എന്‍. പ്രതാപന് എംപിയുടെ എംപീസ് കെയര്‍ പദ്ധതിയുടെയും തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജിന്റെയും നേതൃത്വത്തില്‍ 22 നു തുമ്പൂര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. ക്യാമ്പില്‍ ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, ഇഎന്‍ടി, കണ്ണ്, എല്ല്, കുട്ടികളുടെ വിഭാഗം, രക്തദാനം എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളില്‍ ലഭ്യമായവ സൗജന്യമായി നല്‍കും. തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെയും തുമ്പൂര്‍ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെയും ഹെഡ് ഓഫീസുകളിലും മുഴുവന്‍ ബ്രാഞ്ചുകളിലും രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന് വിവരങ്ങള്‍ക്ക്: 9447513170, 9846319994, 9447804511.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു