പോക്സോ കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും പിഴയും ശിക്ഷ
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ബാലികയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. മറ്റത്തൂര്‍ വില്ലേജ് ഒമ്പതുങ്ങല്‍ സ്വദേശി മംഗലത്ത് വീട്ടില്‍ മണി എന്ന മണിക്കുട്ട (45) നാണ് ഇരിങ്ങാലക്കുട പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.പി. പ്രദീപ്കുമാര്‍ അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടയ്ക്കാത്തപക്ഷം മൂന്നുമാസം ജയില്‍ശിക്ഷ കൂടുതല്‍ അനുഭവിക്കണം. പിഴത്തുകയില്‍ 8000 രൂപ അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു. അയല്‍വാസിയായ 11 വയസുള്ള ബാലികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് കേസ്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ബി. സിബിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ. സുമേഷ് ആണ് അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു