കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്കി ആദരിച്ചു
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്കി ആദരിച്ചു. ബാങ്ക് പ്രവര്‍ത്തന പരിധിയിലെ മെമ്പര്‍മാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും ബാങ്ക് ജീവനക്കാരുടെ മക്കളില്‍ നിന്നും എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ദേവിക ഉണ്ണിരാജനെയും കാട്ടൂര്‍ പഞ്ചായത്തിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകനായി തിരഞ്ഞെടുത്ത കൃഷ്ണദാസിനെയും ചെസ് മത്സരങ്ങളില്‍ വിജയം നേടിയ അമേയ എസ്. നെല്ലിപറമ്പിലിനെയും ബാങ്ക് ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെയും ബെന്നി ബഹനാന് എംപി കാഷ് അവാര്‍ഡും ഷീല്‍ഡും നല്കി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എം.ജെ. റാഫി. കെ.കെ. സതീശന്, എം.ഐ. അഷ്റഫ്, കിരണ്‍ ഒറ്റാലി, മധുജ ഹരിദാസ്, സുലഭ മനോജ്, പ്രമീള അശോകന്, ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍സത്താര്‍, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളിന്റെ പിടിഎ ജനറല്‍ ബോഡി യോഗം നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അസെന്റ് 2026
ലഹരി മാഫിയയെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാണ് കഴിയുക: ഷാഫി പറമ്പില്‍ എംപി
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്കൂളില്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ആഘോഷിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു