ക്രൈസ്റ്റ് കോളജില്‍ 241 വിഭവങ്ങളുമായി ഓണസദ്യ കെങ്കേമം’
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ കോമേഴ്സ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 241 വിഭവങ്ങളുമായി ഓണസദ്യ ഒരുക്കി. 18 തരം പായസവുമായി ഒരുക്കിയ ഓണസദ്യ 700 പേര് കഴിച്ചു. ഓണസദ്യ ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍, എത്യോപ്യയിലെ ഡംപി ഡോളോ യൂണിവേഴ്സിറ്റി അക്കാദമിക് വൈസ് പ്രസിഡന്റ് ബലി യൊഹാനിസ് ടസീസ്, ഡംപി ഡോളോ യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. മനീഷ് കിഷോര്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വാര്‍ഡ് കൗണ്‍സിലറും ക്രൈസ്റ്റ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റുമായ ജെയ്സണ്‍ പാറേക്കാടന്‍, പ്രഫ. കെ.ജെ. ജോസഫ്, ഡോ. പി.എല്‍. ജോര്‍ജ്, പ്രഫ. കെ.ഒ. ഫ്രാന്‍സിസ്, പ്രഫ. പി.ജി. തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ് കോര്‍ഡിനേറ്ററായ സ്മിത ആന്റണി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ ലക്ഷ്മി പി. ആനന്ദ്, എ.എല്‍. അഭിജിത്, അതുല്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി. 2017 ല്‍ 222 വിഭവങ്ങളുമായി ഓണസദ്യ കോളജില്‍ ഒരുക്കിയിരുന്നു. ഇത്രയും വിഭവങ്ങളോടെയുള്ള സദ്യ ലോകത്തില്‍ത്തന്നെ ആദ്യത്തേതാണ് എന്ന് സ്റ്റാഫ് കോഡിനേറ്ററായ സ്മിത ആന്റണി അഭിപ്രായപ്പെട്ടു.


കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു