കാടുകയറിക്കിടക്കുന്ന മൂര്‍ക്കനാട് കാറളം റോഡ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു
മൂര്‍ക്കനാട്: റോഡിന്റെ ഇരുവശത്തും കാടുകയറിക്കിടക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മൂര്‍ക്കനാട് കാറളം റോഡിലാണ് അരിക് ചേര്‍ന്ന് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ കാടുകയറിയിട്ടുള്ളത്. വിദ്യാര്‍ഥികളടക്കം ഒട്ടേറെ യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡാണിത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന കാടും പുല്ലും വെട്ടിനീക്കി അടിയന്തിരമായി യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് മൂര്‍ക്കനാട് മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ടി.എം. ധര്മരാജന് അധ്യക്ഷനായിരുന്നു. റപ്പായി കോറോത്തുപറമ്പില്‍, എ.ആര്. രാധാകൃഷ്ണന്, പി.ഒ. റാഫി എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍