സെന്റ് ജോസഫ്സില്‍ ഫാഷന്‍ ഡിസൈനിംഗില്‍ അന്താരാഷ്ട്ര സെമിനാര്‍
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ബിഎസ്സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തിന്റെയും ചോയ്സ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ നടന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ച ചടങ്ങിന് കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ വിഭാഗം മേധാവി റിന്‍സി പുലികൊട്ടില്‍ സ്വാഗതം പറഞ്ഞു. മാഞ്ചേസ്റ്റര്‍ സല്‍ഫോഡ് യൂണിവേഴ്സിറ്റി എം.എ. ഫാഷന്‍ ഡിസൈന്‍ വിഭാഗം പ്രോഗ്രാം ലീഡര്‍ ടിം ഇഷര്‍വുഡ് സെമിനാര്‍ ഉദ്ഘടനം ചെയ്തു. ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. നൈജില്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ചോയ്സ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി പ്രകാശ് മാധവന് എംഒയു പ്രഖ്യാപിച്ചു. ഉദ്ഘാടന യോഗത്തിന് ശേഷം മാഞ്ചെസ്റ്റര്‍ സല്‍ഫോഡ് യൂണിവേഴ്സിറ്റി ഫാഷന്‍ ഡിസൈനിംഗ് വിഭാഗം പ്രോഗ്രാം ലീഡര്‍ ബഷീര്‍ ആസ്വത് സെമിനാറിനു നേതൃത്വം നല്കി. വിവിധ കോളജുകളില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥികളും അധ്യാപകരും സെമിനാറില്‍ പങ്കെടുത്തു.