സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മനുഷ്യനെ മയക്കുന്ന ലഹരി വേണ്ടാ, മനസ് നിറയുന്ന ക്രിക്കറ്റ് കളിക്കാം. എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ മൈതാനത്ത് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എംപി ജാക്സണ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം വൈസ് പ്രസിഡന്റ് ശരത് ദാസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജെയ്സണ്‍ പാറെക്കാടന്‍, കൗണ്‍സിലര്‍ എം.ആര്. ഷാജു, ബിജു പോള്‍ അക്കരക്കാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നഗരസഭാ കൗണ്‍സിലര്‍ സുജ സഞ്ജീവ്കുമാര്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം