പൗരത്വ ദേശീയതയും മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൗരത്വവും ദേശീയതയും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം തങ്കം ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ല കമ്മിറ്റി അംഗം ഖാദര്‍ പട്ടേപാടം ക്ലാസ് എടുത്തു. താലൂക്ക് പ്രസിഡന്റ് രാജന് അല്ലായി അധ്യക്ഷത വഹിച്ചു. ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ് നരേന്ദ്രന് വിഷയാവതരണം നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.എന്‍. കൃഷ്ണന്‍കുട്ടി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ.ജി. മോഹനന് മാസ്റ്റര്‍ സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം വത്സല ബാബു നന്ദിയും പറഞ്ഞു