ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു
ഇരിങ്ങാലക്കുട: ആനന്ദപുരത്ത് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മാപ്രാണം സ്വദേശിയായ കോളജ് വിദ്യാര്‍ഥി മരിച്ചു. മാപ്രാണം പള്ളിക്ക് സമീപം ആഴ്ചങ്ങാടന്‍ ജോണ്‍സന്റെ മകന് ആരെസ് (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് ആനന്ദപുരം പള്ളി പരിസരത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടറിന്റെ പുറകില്‍ ഉണ്ടായിരുന്ന ആരെസിന്റെ മാതാവ് ലിബിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ബന്ധുവിന്റെ മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ചാലക്കുടി പനമ്പിള്ളി കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് ആരെസ്. സംസ്കാരം ഇന്ന് ഉച്ചത്തിരിഞ്ഞ് നാലിന് മാപ്രാണം ഹോളിക്രോസ് ദേവാലയത്തില്‍ നടക്കും. സഹോദരി-അഥീന.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു