ദുക്റാന തിരുനാള്‍ 2023 പതാകാപ്രയാണവും, തിരുശേഷിപ്പ് വണക്കവും
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ ദുക്റാന തിരുനാളിന്റേയും, സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളി സെന്റ് തോമസ് കത്തീഡ്രല്‍ ആയി ഉയര്‍ത്തപ്പെട്ടതിന്റെ 45ാം വാര്‍ഷികത്തിന്റേയും വിളംബര പ്രയാണം നടന്നു. മൈലാപ്പൂരില്‍ വിശുദ്ധ തോമാശ്ലീഹായുടെ കബറിടത്തില്‍ നിന്നും ആശീര്‍വ്വദിച്ചു കൊണ്ടുവന്ന പതാകയും തിരുശേഷിപ്പും വഹിച്ചുകൊണ്ട് അലങ്കരിച്ച വാഹനത്തിലുള്ള പ്രയാണം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് ഉദ്ഘാടനം ചെയ്തു. ഇടവകയിലെ 70 കുടുംബയൂണിറ്റുകളേയും ബന്ധിപ്പിച്ചുകൊണ്ട് 26 സെന്ററുകളില്‍ പതാകാസ്വീകരണവും, തിരുശേഷിപ്പിന്റെ പരസ്യവണക്കവും, മണിപ്പൂരില്‍ പീഢനം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടത്തി. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജ്ജി തേലപ്പിള്ളി, കൈക്കാരന്മാരായ ഒ.എസ്. ടോമി, ബാബു കുറ്റിക്കാട്ട് നെയ്യന്, ഷാജന് കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.