ചരിത്രത്തില്‍ ഇടം പിടിച്ച് സെന്റ് ജോസഫ്സ് കോളജില്‍ ആഗോള പൂര്‍വ വിദ്യാര്‍ഥി സംഗമം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ആഗോള പൂര്‍വ വിദ്യാര്‍ഥി സംഗമം ബാക്ക് ടു നെസ്റ്റ് പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ സെമിനാര്‍ ഹാളില്‍ നടന്നു. കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിക്ക് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന്, അലുമ്നി അസോസിയേഷന് പ്രസിഡന്റ് ടെസി വര്‍ഗീസ്, പൂര്‍വ വിദ്യാര്‍ഥികളായ മേരി പോള്‍, അലീന ജോഷി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. ചടങ്ങില്‍ ഡോ. സിസ്റ്റര്‍ റോസ് ബാസ്റ്റിന്, മുന്‍ എംപിയും സെന്റ് ജോസഫ്സ് കോളജിലെ മലയാള വിഭാഗം അധ്യക്ഷയുമായിരുന്ന സാവിത്രി ലക്ഷ്മണ്, ദേശീയ – സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയ വ്യക്തിയും അലുമ്നി അസോസിയേഷന് വൈസ് പ്രസിഡന്റുമായ സി.ബി. ഷക്കീല എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു