മുരിയാട് എയുപിഎസില്‍ ടാലന്റ് ലാബ്
മുരിയാട്: മുരിയാട് എയുപി സ്കൂളില്‍ ടാലന്റ് ലാബിന്റെ ഉദ്ഘാടനം തൃശൂര്‍ ലോകസഭാംഗം ടി.എന്‍. പ്രതാപന് നിര്‍വഹിച്ചു. വ്യത്യസ്തങ്ങളായ നാല് പരിശീലനങ്ങളാണ് ഈ വര്‍ഷം ടാലന്റ് ലാബ് പദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത്. ചെസ്, ചിത്രരചന, കരാട്ടെ, ഫുട്ബോള്‍ തുടങ്ങിയവയിലാണ് സ്കൂളില്‍ പരിശീലനം നല്‍കുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിപ്പിള്ളി അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.യു. വിജയന്, പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത്, വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പട്ടത്ത്, പിടിഎ പ്രസിഡന്റ്, കെ.എസ്. ഗിരീഷ്, എംപിടി പ്രസിഡന്റ് ഫ്ലോറന്‍സ് വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചെസ്, ചിത്രരചന, നാടന്‍പാട്ട് എന്നിവയുടെ പ്രദര്‍ശന ക്ലാസും നടന്നു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി കെ.ആര്. രാമചന്ദ്രന് നന്ദിയും പറഞ്ഞു.