ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി തൃശൂര്‍ ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ആദരണീയം 2023 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി തൃശൂര്‍ ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ ജൂണിയര്‍ റെഡ്ക്രോസ് കേഡറ്റുകളില്‍ നിന്നും ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ കുട്ടികള്‍ക്ക് ആദരവ് നല്കി. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു ആദരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി തൃശൂര്‍ ജില്ല ചെയര്മാന് അഡ്വ.എം.എസ്.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന ചെയര്മാന് രഞ്ജിത്ത് കാര്ത്തികേയന് മുഖ്യാഥിതി ആയിരുന്നു. തൃശൂര്‍ ജില്ലയില്‍ വിവിധ സ്കൂളുകളില്‍ ജെആര്‍സി കൗണ്‍സിലര്‍മാരായി പത്തുവര്‍ഷത്തിലധികം പ്രവര്‍ത്തിക്കുന്ന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ജൂണിയര്‍ റെഡ്ക്രോസിന്റെ ഉപജില്ല കോഓഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന അധ്യാപകരെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമൂഹ്യ സേവനരംഗത്ത്ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മേഴ്സി കോപ്പിന്റെ സ്ഥാപകന്‍ കൂടിയായ സുദര്ശന് ഐപിഎസിന് (വിജിലന്‍സ് എസ്പി) ചടങ്ങില്‍ സാമൂഹ്യ സേവനത്തിനുള്ള റെഡ് ക്രോസ് അവാര്‍ഡ് നല്കി ആദരിച്ചു. ഭാരത് രത്ന മദര്‍ തെരേസ അവാര്‍ഡ് നേടിയ ഡോ. വിനീത ജയകൃഷ്ണനെയും (കോളജ് അധ്യാപിക) ചടങ്ങില്‍ ആദരിച്ചു. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് നല്കുവാന് ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയും ദയ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന ആര്‍ദ്രം കാരുണ്യ പദ്ധതിയുടെ ഭാഗമായി ഐഎംഐടി പാര്‍ക്ക് ലിമിറ്റഡ് ഡെവലപ് ചെയ്ത ആര്‍ദ്രം മൊബൈല്‍ ആപ്ലിക്കേഷന്‍ ഐആര്‍സിഎസ് കേരള ചെയര്മാന് രഞ്ജിത് കാര്ത്തികേയന് ഉദ്ഘാടനം ചെയ്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു