കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സഹവാസ ക്യാമ്പ് നടത്തി
കാട്ടൂര്‍: പോംപെെ സെന്റ് മേരീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് സഹവാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ സെന്ററില്‍ സ്ത്രീ ചൂഷണത്തിനെതിരെ സമത്വജല തെളിയിച്ചായിരുന്നു ഉദ്ഘാടനം. വനിത ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ യുള്ള ലിംഗസമത്വ ബോധവല്‍ക്കരണം, ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സൗജന്യ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ്, അടുക്കള കലണ്ടര്‍ വിതരണം, സ്വാശ്രയ നിലയ സന്ദര്‍ശനം, സാമ്പത്തിക സഹായ വിതരണം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം എന്നിവ നടന്നു. കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കമ്മറുദ്ധീന്, കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ജയേഷ് ബാലന്, പിടിഎ പ്രസിഡന്റ് എ.എ. ബാബു എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കെ.ബി. പ്രിയ, സി.എ. ലിജ, പി.ജെ. ജൂലി, എ. അല്‍ഹാന ആഷിഫ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.