ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൊതിച്ചോര്‍ വിതരണ പദ്ധതി നടപ്പിലാക്കി
ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പാഥേയം പൊതിച്ചോര്‍ വിതരണ പദ്ധതി നടപ്പിലാക്കി. തൃശൂരിലെ അഗതികളും അശരണരുമായവര്ക്കും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും പൊതിച്ചോറുകള്‍ വിതരണം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളും വോളൻഡിയര്‍മാരും ചേര്‍ന്ന് 420 ഓളം പൊതിച്ചോറുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പൽ ബി. സജീവ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.പി. സന്ധ്യ, ഉമ സി. മോഹന്‍, വളണ്ടിയേഴ്സ് എന്നിവര്‍ പങ്കെടുത്തു.