മണിപ്പുര്‍; ആംആദ്മി പാര്‍ട്ടി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട; മണിപ്പൂരില്‍ നടക്കുന്ന നരഹത്യക്കും ക്രൂരതകള്‍ക്കും കലാപത്തിനും കേന്ദ്രവും പ്രധാന മന്ത്രിയും നടത്തുന്ന അവഗണനക്ക് എതിരായി ആംആദ്മി പാര്‍ട്ടി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രതിക്ഷേധജ്വാല സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടോണി റാഫേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജിജിമോന് അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി ജയാനന്ദന്, മണ്ഡലം ട്രഷറര്‍ സജീവ് പട്ടത്ത്, സംസ്ഥാന യുവജന പ്രസിഡന്റ് ജിതിന് സദാനന്ദന്, സംസ്ഥാന സെക്രട്ടറി റാണി ആന്റോ, ജില്ലാ സെക്രട്ടറി ജിജോ തട്ടില്‍, ഇരിങ്ങാലക്കുട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോമസ് ചാമപറമ്പില്‍, ജില്ലാ കൗണ്‍സില്‍ മെമ്പര്‍ വിന്‍സന്റ് കണ്ടംകുളത്തി എന്നിവര്‍ പ്രതിഷേധ ജ്വലയില്‍ പ്രസംഗിച്ചു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം