എല്ലാവർക്കും പരമാവധി ആനുകൂല്യങ്ങൾ നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു
ഇരിങ്ങാലക്കുട: കേന്ദ്ര നയങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പണിയെടുത്ത് ജീവിക്കുന്ന എല്ലാ ആളുകൾക്കും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കെ സ്റ്റോർ പദ്ധതിയുടെ മുകുന്ദപുരം താലൂക്ക് രണ്ടാംഘട്ട ഉദ്ഘാടനം മുരിയാട് പഞ്ചായത്തിലെ ആനുരുളിയിൽ പ്രവർത്തിക്കുന്ന നന്പർ 459 റേഷൻ കട പരിസരത്തു നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അവശ്യ വസ്തുക്കൾ എല്ലാവരുടെയും വിരൽത്തുന്പിൽ ലഭ്യമാക്കുന്ന പ്രാദേശിക സൂപ്പർ മാർക്കറ്റായി കെ സ്റ്റോറുകൾ മാറുകയാണ്. ഭാവിയിൽ സർക്കാരിന്റെ എല്ലാ ബ്രാൻഡഡ് ഉൽപന്നങ്ങളും കുടുംബശ്രീ ഉൽപ്പന്നങ്ങളും ഇതുവഴി ലഭ്യമാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, മെംബർ നികിത, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മോഹനൻ, ടി.കെ. വർഗീസ്, താലൂക്ക് സപ്ലൈ ഓഫീസർ പി.സി. നന്ദകുമാർ, റേഷനിംഗ് ഇൻസ്പെക്ടർ വി.ജി. ബെനീജ് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു