ഓണാഘോഷത്തിനായി തയ്യാറാക്കിയ 1000 ലിറ്റര്‍ വാഷ് എക്സൈസ് പിടികൂടി
ഇരിങ്ങാലക്കുട: ഓണാഘോഷത്തിനായി പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പാര്‍ട്ടി പിടിച്ചെടുത്തു. തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ് ഷാനവാസിന്റെ നിര്‍ദ്ദേശപ്രകാരം അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജി അനൂപ് കുമാറും സംഘവും കല്ലൂര്‍ ആദൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം നിര്‍മിക്കാന്‍ തയ്യാറാക്കിയ വാഷ് കണ്ടെത്തിയത്. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.ഓ അബ്ദഗലീല്, സിവില്‍ എക്സൈസ് ഓഫീസര്‍ എം.പി ജീവേഷ് എന്നിവരുണ്ടായിരുന്നു.