വെസ്റ്റ് ലയണ്‍സ് ക്ലബിന്റേയും ലെജന്റ്സ് ഓഫ് ചന്തക്കുന്നിന്റേയും ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ പുലിക്കളി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബിന്റേയും ലെജന്റ്സ് ഓഫ് ചന്തക്കുന്നിന്റേയും ആഭിമുഖ്യത്തില്‍ ജെപി ട്രേഡിംഗ് കമ്പനിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയില്‍ പുലിക്കളി സംഘടിപ്പിച്ചു. ടൗണ്‍ഹാള്‍ പരിസരത്ത് നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് കോവിലകം അധ്യക്ഷതവഹിച്ചു. സിനിമതാരം നിവിന്‍ പോളി മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി ആനോക്കാരന്‍, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജെയിംസ് വളപ്പില, തോമസ് ഉണ്ണിയാടന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍, ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ട്രഷറര്‍ പോള്‍സണ്‍ കല്ലൂക്കാരന്, ലെജന്റ്സ് ഓഫ് ചന്തക്കുന്ന് പ്രസിഡന്റ് ലിയോ താണിശേരിക്കാരന്, സെക്രട്ടറി നിധീഷ് കാട്ടില്‍, ട്രഷറര്‍ നിഷികുമാര്‍,
റീജയണ്‍ ചെയര്മാന് പി.സി. ബിനോയ്, സോണ്ചെയര്മാന് റോയ് ജോസ് ആലുക്ക എന്നിവര്‍ പങ്കെടുത്തു.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
വിദ്യാര്‍ഥിയെ കരുവന്നൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി