മുരിയാട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ നടന്ന വയോജന സംഗമം സിസ്റ്റർ ബ്ലെസി ഉദ്ഘാടനം ചെയ്തു

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ വയോജന സംഗമം നടത്തി. വയോജന സംഗമം സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി ഉദ്ഘാടനം നിർവഹിച്ചു. ലളിത ശങ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് അംഗം തോമസ് തൊകലത്ത്, ജോസ് പ്ലാക്കൽ, സെന്നു രവി, രജിത സുധീഷ്, സുശില ബാലൻ, ഇന്ദിര ശശി, സിന്ധുരാജൻ, കവിത സജിത്ത് എന്നിവർ പ്രസംഗിച്ചു.