നാഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കലോത്സവം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എം. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കലോത്സവം പൂര്‍വ വിദ്യാര്‍ഥിയും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എം. മോഹന്‍ദാസ് സ്വന്തം സൃഷ്ടികളായ കപീഷ് മായാവി എന്നിവ വരച്ച് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. വിജയന്റെ അധ്യക്ഷത വഹിച്ചു. വരച്ച സൃഷ്ടി സ്കൂള്‍, ചെയര്‍പേഴ്സണ്‍ പാര്‍ത്ഥന എസ്. മേനോന് കൈമാറി. സ്കൂള്‍ മാനേജര്‍ രുക്മണി രാമചന്ദ്രന്, എം. മോഹന്‍ദാസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധി വി.പി.ആര്. മേനോന്, പ്രധാന അധ്യാപിക വി. സുനീതി, പിടിഎ വൈസ് പ്രസിഡന്റ് സംഗീത സാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ജയലക്ഷ്മി, സ്വാഗതവും ഒ.എസ്. ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍