മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എന്‍.ജി. സുരേഷ് മാസ്റ്ററുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനയോഗം
കാട്ടൂര്‍: മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എന്‍.ജി. സുരേഷ് മാസ്റ്ററുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചനയോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, വൈസ് പ്രസിഡന്റ് വി.എ. കമറുദ്ധീന്‍, ജെഎസ്എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ദാമോദരന്‍, ജോജു തട്ടില്‍ (സിപിഐ), പിഎ കേരള കോണ്‍ഗ്രസ് എം ജില്ലാ ജനറല്‍ സെക്രട്ടറി ജൂലിയസ് ആന്റണി, ബെറ്റി ജോസ്, സിദ്ദിഖ് കറപ്പം വീട്ടില്‍, വര്‍ഗീസ് പുത്തനങ്ങാടി, മുന്‍ മെമ്പര്‍ ഗീത ബാലന്, സി.എല്‍. ജോയ്, എ.പി. വിത്സണ്, മെമ്പര്‍ മോളി പിയൂസ്, സ്വപ്ന ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷെറിന് തേര്‍മഠം, ഭരതീയ പട്ടിക ജനസമാജം സംസ്ഥാന സെക്രട്ടറി പി.കെ. അജിതകുമാര്‍, മുന്‍ മണ്ഡലം പ്രസിഡന്റ് രഞ്ചില്‍ തേക്കാനത്ത്, ബ്ലോക്ക് സെക്രട്ടറി എം.ജെ. റാഫി, ഒബിസി ചെയര്മാന് സനു നെടുമ്പുര എന്നിവര്‍ പങ്കെടുത്തു.