ജാതി വിവേചനം പ്രതിഷേധങ്ങള്‍ ഉയരണം: പി എ അജയഘോഷ്
ഇരിങ്ങാലക്കുട: ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് നേരെ നടന്ന ജാതീയ വിവേചനത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് കെ പി എം എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അജയഘോഷ് പറഞ്ഞു. കെപിഎംഎസ് വെള്ളാങ്കല്ലൂര്‍ യൂണിയന് സ്പെഷ്യല്‍ കണ്വെന്ഷന് വേളൂക്കര പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് എം സി സുനന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി ശിവദാസന്‍, പി ജെ പ്രേംജിത്ത്, സുനില്‍ മാരാത്ത്, സന്ധ്യാ മനോജ്, കെ എസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.