കാര്‍ തടഞ്ഞ് യുവാക്കള്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍
ആളൂര്‍: യുവാക്കളെ കാര്‍ തടഞ്ഞ് മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നാം പ്രതിയും മുരിയാട് വെള്ളിലംകുന്ന് സ്വദേശിയുമായ ഗുമ്മന്‍ എന്നു വിളിക്കുന്ന തോട്ടുപുറത്ത് വീട്ടില്‍ സനീഷ്(26), ഈ കേസിലെ പ്രതിയും മറ്റൊരു കേസില്‍ വാറണ്ടുമുള്ള ഉണ്ണിയെന്നു വിളിക്കുന്ന തേറാട്ടില്‍ പ്രതീഷ്(35) എന്നിവരെയാണ് റൂറല്‍ എസ്പി ഐശ്വര്യ ദോഗ്രയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു, ഇന്‍സ്പെക്ടര്‍ കെ.സി. രതീഷ് എന്നിവര്‍ അറസ്റ്റുചെയ്തത്.
കഴിഞ്ഞവര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം. മദ്യപസംഘം സഞ്ചരിച്ചിരുന്ന കാര്‍ പരാതിക്കാരുടെ കാറില്‍ ഇടിച്ചതുമായുണ്ടായ തര്‍ക്കത്തിലാണ് മുരിയാട് സ്വദേശികളായ റിജിന്‍, സിജോ, ശ്രീനാഥ് എന്നിവര്‍ക്ക് മര്‍ദനമേറ്റത്. ഇവര്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. മദ്യത്തിനും ലഹരിക്കും അടിമകളാണ് പ്രതികളെല്ലാം.
സനീഷാണ് സംഘത്തിലെ പ്രധാനി. സംഭവശേഷം മുങ്ങിയ സനീഷ് മൈസൂര്‍, പാലക്കാട് ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ രഹസ്യമായി നാട്ടിലെത്തിയതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇവര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എസ്ഐ അരിസ്റ്റോട്ടിലും സംഘവും പരിശോധന നടത്തി. സനീഷ് കൊലപാതകാശ്രമം അടക്കം ആളൂര്‍ സ്റ്റേഷനില്‍ നാലും കൊടകര സ്റ്റേഷനില്‍ ഒന്നും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
2017ല്‍ വീടുകയറി ആക്രമിച്ച കേസില്‍ അറസ്റ്റുവാറണ്ട് ഉള്ളയാളാണ് അറസ്റ്റിലായ പ്രദീഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആളൂര്‍ എസ്ഐ വി.പി. അരിസ്റ്റോട്ടില്‍, സീനിയര്‍ സിപിഒ കെ.കെ. പ്രസാദ്, ഇ.എസ്. ജീവന്, അനില്‍കുമാര്‍, എം.ആര്. സുജേഷ്, കെ.എസ്. ഉമേഷ്, ഐ.വി. സവീഷ്, എസ്. ശ്രീജിത്ത്, വിപിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.