സംഘപരിവാറിനെ ഭയക്കാത്ത നേതാവാണ് ലാലു പ്രസാദ് യാദവ്- യൂജിന്‍ മോറേലി
ഇരിങ്ങാലക്കുട: സംഘപരിവാറിനെ ഭയക്കാതെ ജയിലില്‍കിടന്ന് മരിച്ചാലും അവരുമായി സന്ധി ചെയ്യാത്ത സോഷ്യലിസ്റ്റാണ് ലാലു പ്രസാദ് യാദവെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി പറഞ്ഞു. രാഷ്ട്രീയ ജനതാദള്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിര്‍ക്കുന്ന ജനതാ കക്ഷികള്‍ ഒന്നിച്ചാല്‍ അത് വരുന്ന തെരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും യൂജിന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ.ടി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ മാണി മുഖ്യപ്രഭാഷണം നടത്തി. സോഷ്യലിസ്റ്റ് സാംസ്കാരികവേദി സംസ്ഥാന പ്രസിഡന്റ് സിബി കെ. തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, മഹിളാ ജനതാ ജില്ലാ സെക്രട്ടറി കലാ രാജീവ്, ജോര്‍ജ് കെ. തോമസ്, വിന്‍സെന്റ് ഊക്കന്‍, ജോയ് മുരിങ്ങാത്തേരി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ.ടി. വര്‍ഗീസ് (പ്രസി.), തോമസ് ഇല്ലിക്കല്‍, എം.എല്‍. ജോസ് (വൈസ് പ്രസി.), വര്‍ഗീസ് തെക്കേക്കര, ടി.വി. ബാബു, കലാ രാജീവ് (ജന. സെക്ര.), ഷാജു കണ്ണായി (ട്രഷ.), ജോര്‍ജ് കെ. തോമസ്, എം.ഡി. റോയ്, പോളി കുറ്റിക്കാടന്‍, പി.ജി. ബെന്നി, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി (ജില്ലാ പ്രതിനിധികള്‍) എന്നിവരെ തെരഞ്ഞെടുത്തു.

എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി