കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.വി. അബ്ദുള്‍ ഖാദര്‍ മുന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പ്രൊഫ. കെ.യു. അരുണന്, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍, ജനതാഭള് മണ്ഡലം പ്രസിഡന്റ് രാജു പാലത്തിങ്കല്‍, ആര്‍ജെഡി മണ്ഡലം പ്രസിഡന്റ് എ.ടി. വര്‍ഗ്ഗീസ്, എം.ബി. രാജു, ആര്.എല്‍. ജീവന്‍ലാല്‍, മനു മോഹന്‍, എം.വി. വില്സന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. കെ.പി. ജോര്‍ജ്ജ് സ്വാഗതവും, ജയന് അരിമ്പ്റ നന്ദിയും പറഞ്ഞു.