എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രം ഉത്സവം
എടതിരിഞ്ഞി എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്സോവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.
എടതിരിഞ്ഞി: എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ഒമ്പതിന് മൂന്ന് ഗജവീരന്മാര് അണിനിരന്ന എഴുന്നള്ളിപ്പില്‍ കലാമണ്ഡലം ശിവദാസ് മേളത്തിന് പ്രമാണം വഹിച്ചു. തുടര്‍ന്ന്, 11.50 മുതല്‍ വര്‍ണ കാവടികളും പീലി കാവടികളും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ വിവിധ വിഭാഗങ്ങളുടെ കാവടി വരവ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. കാവടി വരവിനു മാറ്റു കൂട്ടി ദേവ നൃത്തം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു, വൈകീട്ട് നാലിന് പ്രാദേശിക പൂരം വരവ് ക്ഷേത്രത്തില്‍ എത്തി തുടര്‍ന്നു നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ തിരുവമ്പാടി ചന്ദ്രശേഖരന് ഭഗവാന്റെ തിടമ്പേറ്റി പെരുവനം കുട്ടന് മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം അരങ്ങേറി, എന്‍. കൃഷ്ണന്‍കുട്ടി നാഗ സ്വരത്തിനു നേതൃത്വം നല്കി, 7.30ന് ദീപാരാധാന, തുടര്‍ന്ന് തായമ്പക, 12.35ന് ഭസ്മ കാവടി വരവ് നടന്നു. ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങാത്ര മേല്‍ശാന്തി രവീന്ദ്രന് ചാണിയില്‍, ശാന്തി സിബി വയലാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി