ഇന്ത്യന്‍നിര്‍മിത വിദേശമദ്യം കൈവശംവച്ച് വില്പന: ഒരാള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഇന്ത്യന്‍നിര്‍മിത വിദേശമദ്യം കൈവശംവച്ച് വില്പന നടത്തിയ കരുവന്നൂര്‍ സ്വദേശി അറസ്റ്റില്‍. കരുവന്നൂര്‍ ബംഗ്ലാവിനടുത്ത് കാവുങ്ങല്‍ വിജു(46)നെയാണ് ഇരിങ്ങാലക്കുട റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജി. അനൂപ്കുമാറും സംഘവും അറസ്റ്റുചെയ്തത്. ഇയാളുടെ പക്കല്‍നിന്നു ഒന്നരലിറ്റര്‍ വിദേശമദ്യവും 3,400 രൂപയും മൊബൈല്‍ഫോണും പിടിച്ചെടുത്തു. അന്വേഷണസംഘത്തില്‍ ഉദ്യോഗസ്ഥരായ ഫാബിന് പൗലോസ്, ഉണ്ണികൃഷ്ണന്, ബിന്ദു രാജ്, ശിവന്, രഞ്ജു എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍