കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി ഇഡി കളിക്കുന്നുവെന്ന്- സി.എന്‍. ജയദേവന്
പൂമംഗലം: മോദി ഭരണകൂടം പ്രതിപക്ഷത്തെ തകര്‍ത്ത് വിജയം ഉറപ്പിക്കാനുള്ള ആസൂത്രിത നടപടികള്‍ ആരംഭിച്ചിരിക്കുത്തിന്റെ തെളിവാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എന്‍. ജയദേവന്. പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിമതിക്കാരാണെന്നും അനധികൃതവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടത്തുന്നവരാണെന്നും വരുത്തി തീര്‍ക്കാന്‍ ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നത് ജനാധിപത്യത്തിലെ ഭൂഷണമല്ല്. പൂമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, മേഖല സെക്രട്ടറി ജിനുരാജ്ദാസ്, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, സി. സുരേഷ്, കെ.സി. പ്രേമരാജന്‍, കെ.എസ്. തമ്പി എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു