വടക്കുംകര സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
വടക്കുംകര സെന്റ് ആന്റണീസ് ദേവാലയത്തിലെ ഊട്ടുതിരുനാളിന്റെ കൊടിയേറ്റുകര്‍മം രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ നിര്‍വഹിക്കുന്നു. വികാരി ഫാ. നൗജിന് വിതയത്തില്‍ സമീപം.
വടക്കുംകര: വടക്കുംകര (ചാമക്കുന്ന്) സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുനാള് 16ന് ആഘോഷിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാള്‍ദിനമായ 16ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഹൃദയ പാലിയേറ്റീവ് കെയര്‍ അസി. ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷെറന്‍സ് എളംതുരുത്തി വചനസന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. നൗജിന് വിതയത്തില്‍, കൈക്കാരന്മാരായ ബെല്‍ജന്‍ കാനംകൂടം, പോള്‍സണ്‍ പൊട്ടത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ആനന്ദ് നരികുളം, ജോയിന്റ് കണ്‍വീനര്‍മാരായ വര്‍ഗീസ് പാലമറ്റം, അല്‍ഫോന്‍സാ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി