ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ എംആര്‍ഐ സ്കാന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ രോഗനിര്‍ണയത്തിനുള്ള ആധുനിക സാങ്കേതിക മികവായ എംആര്‍ഐ സ്കാന്‍ സെന്ററിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനേഷ് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സന്, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, മുകുന്ദപുരം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്ലിസണ്‍ ഡേവിഡ്, മാഗ്നസ് മാനേജിംഗ് പാര്‍ട്ണര്‍ അനൂപ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.